11:00am 05 May 2026
NEWS
രഹസ്യ അറയിൽ സൂക്ഷിച്ച 124 ലിറ്റർ വിദേശമദ്യവുമായി വീട്ടമ്മ പിടിയിൽ
03/05/2026  07:47 AM IST
nila
രഹസ്യ അറയിൽ സൂക്ഷിച്ച 124 ലിറ്റർ വിദേശമദ്യവുമായി വീട്ടമ്മ പിടിയിൽ

വീട്ടിൽ സൂക്ഷിച്ച 124 ലിറ്റർ വിദേശ മദ്യവുമായി വീട്ടമ്മ അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് കണ്ടച്ചിറയിലാണ് സംഭവം. മാഞ്ചിറ കണ്ടഞ്ചിറ മുരുകന്റെ ഭാര്യ ശശികല (52) ആണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ശശികലയുടെ വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച  മദ്യക്കുപ്പികൾ കണ്ടെത്തിയത്.

കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തൻസിൽ താഹയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ സിബി സിറിൽ, അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇൻസ്‌പെക്ടർ പി ചെന്താമര, കെ വെള്ളകുട്ടി, പ്രേവന്റീവ് ഓഫീസർ ഗ്രേഡ് എസ് നടേഷ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ കെ അഭിലാഷ്, എച്ച് നൗഫൽ, ജി വിജേഷ് കുമാർ, സി രാധാകൃഷ്ണൻ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ മാരായ കെ സി സംഗീത, പി വൈ സീനത്ത്, സി അഞ്ചു, വി ഷീജ എന്നിവർ പങ്കെടുത്തു. അനധികൃതമായി വിൽപ്പന നടത്താനായാണ് ശശികല വീട്ടിൽ മദ്യം ശേഖരിച്ച് വച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img